ഇന്ത്യ കണ്ട സഞ്ചാരികൾ
ചിലർ നമ്മുടെ നാടിന്റെ ദേശപ്പെരുമ കേട്ടിട്ട് ഇവിടെ എത്തി.ഇന്ത്യയിലുടനീളം യാത്ര ചെയ്തു.പഠിച്ചു താലിയോലകളിൽ എഴുതിവെച്ചു.ഇവർ വളരെ ത്യാഗം സഹിച്ചാണ് ഇവിടെത്തിയത്.ചില പ്രാചീന സഞ്ചാരിമാരെ കുറിച്ച് വായിക്കാംഇബ്നു ബത്തൂത്ത
1304 ഫ്രബുവരി 24 ൻ മൊറോക്കയിലെ ടാൻജിയർ നഗരത്തിൽ സാധാരണ കുടുംബത്തിൽ ജനനം.ഇബ്നു ബത്തൂതക്ക് തന്റെ സഞ്ചാരങ്ങളുടെ പ്രേരകമായിട്ട് ചരിത്രകാരന്മാർ ചൂണ്ടികാട്ടുന്നത് ശാദുലിയ്യ സൂഫി മാർഗത്തിലെ വഴികാട്ടിയായ ബുർഹാൻ ഉദ്ദിൻ എന്ന സൂഫിയെയാണ്.സൂഫി,ന്യായാധിപൻ എന്നീ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിരുന്നെങ്കിലും പ്രസിദ്ധനായ സഞ്ചാരി എന്ന നിലക്കാണ് അദ്ധേഹം അറിയപ്പെട്ടത്.ബത്തൂതയുടെ മുപ്പതു വർഷത്തെ യാത്രക്കിടയിൽ ഏകദേശം 73000 മൈലുകൾ സഞ്ചരിച്ചിട്ടുണ്ടെന്നാണ് ചരിത്രം വെളിപ്പടുന്നത്.അബു അബ്ദുല്ല മുഹമ്മദ് ഇബ്ൻ എന്നാണ് ഇബ്നു ബത്തൂതയുടെ പൂർണ്ണപേര്. ഡൽഹി സുൽത്താനായിരുന്ന മുഹമ്മദ് ബ്നു തുഗ്ലക്കിന്റെ കാലത്ത് അദ്ധേഹത്തിന്റെ സദസ്യനായിട്ടായിരുന്നു അദ്ധേഹം ഇന്ത്യയിൽ ജീവിച്ചത്.പതിനാലാം നീറ്റാണ്ടിലാണ് ഇബ്നു ബത്തൂത്ത ഇന്ത്യ സന്ദർശിച്ചത്.ഇദ്ധേഹത്തിന്റ വിസ്മയകരവും കൗതുകവും നിറഞ്ഞ യാത്രകളെ “തുഹഫത്തുന്നുള്ളാർ ഫിഗറായി ബിൻ അംസാർ വ അജായിബി ലാസഫാർ” എന്ന പുസ്തകമായി 1355 ാം ആണ്ടിൽ പൂർത്തിയാക്കിയിട്ടുണ്ട്.ഇൗ ഗ്രന്ഥം യാത്ര എന്നർത്ഥം വരുന്ന റിഹ്ല എന്നറിയപ്പെടുന്നു.
ഇബ്നുബത്തൂത്ത കണ്ട കേരളം
ഇദ്ധേഹം കേരളത്തെകുറിച്ച് വളരെ കൗതുകരമായ സംഭവങ്ങളാണ് പറയുന്നത്.മഞ്ചറൂർ മ്രംഗലാപുരം്യൂ പ്രധാനപ്പട്ടെ തുറമുഖമായിരുന്നു.കേരളത്തിലെ മലൈബാറിധമലബാർപലാണ് അദ്ധേഹമാദ്യമെത്തിയത്.കുരുമുളക്,ചുക്ക് എന്നിവയായിരുന്നു ഇവിടത്തെ പ്രധാന കയറ്റുമതി സാധലങ്ങൾ എന്നും ഇബ്നുബത്തൂത്ത പറയുന്നു.തുറമുഖത്ത് സീൻധചൈനപകപ്പൽ എത്തിയിരുന്നുവെന്നും അദ്ധേഹം സാക്ഷ്യപ്പെടുത്തുന്നു.
മെഗസ്തനീസ്
ബി.സി302 ൽ ചന്ദ്ര ഗുപത മൗര്യന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച ഗ്രീക്ക് സഞ്ചാരി.എഷ്യ മൈനറിലാണ് ജനനം.ബി.സി 290 ൽ ചന്ദ്ര ഗുപത മൗര്യന്റെ തലസ്ഥാനമായ പാടലീ പുത്രത്തെത്തി.ഇത് സന്ദർശിച്ച ആദ്യ ഗ്രീക്കുകാരനാണ് മെഗസ്തീൻ.ഭാരതത്തിലുടനീളം കാൽ നടയായി സഞ്ചരിച്ച് വിവരശേഖരം നടത്തി ഇൻഡിക്ക എന്ന ഗ്രന്ഥം രചിച്ചു.മെഗസ്തനീസ് കണ്ടത്
ഇന്ത്യയിലുള്ള ജനങ്ങൾ അരോഗദൃഢരായിരുന്നു.അതു കൊണ്ട്തന്നെ അവർ ദീർഘായുസുക്കളായിരുന്നു.അസുഖം വന്നാൽ ഭിക്ഷഗ്വരൻമാരെ അടുത്തുപോയി ചികിത്സിക്കുമായിരുന്നു. ഇവർ ചെടികൾ,ഇലകൾ,വേരുകൾ,മരങ്ങൾ എന്നിവ ഒൗഷധമുണ്ടാക്കാൻ ഉപയോഗിച്ചിരുന്നു.സിന്ധു,ഗംഗ തടത്തിലെ ജനങ്ങളുടെ ജീവിതരീതിയെ കുറിച്ച് വിശദമായ പഠനങ്ങൾ നടത്തിയിരുന്നു.ഫാഹിയാൻ
ചൈനയിലെ ഷാൻഡി പ്രദേശത്ത് എഡി 374 ലാണ് ജനനം.തന്റെ 25ാം വയസ്സിൽ ഫാഹിയാൻ ഇന്ത്യയിലേക്ക് പുറപ്പെട്ടു.ഇത് എഡി 399ലായിരുന്നു.നാലാം നൂറ്റാണ്ടിൽ ജീവിച്ച പ്രസിദ്ധനായ സഞ്ചാരിയാണ് ഫാഹിയാൻ.ഭാരതത്തെയും ചൈനയയും കൂട്ടിണക്കിയ സഞ്ചാരിയായിട്ടാണ് ഫാഹിയാനെ ചരിത്രകാരൻമാർ മനസ്സിലാക്കുന്നത്.ചൈനയിലെ ബുദ്ധസന്യാസിയായ കുമാരജീവന്റെ ശിഷ്യനായ ഫാഹിയാൻ ബുദ്ധമാരുടെഅനുഷ്ഠാനങ്ങളും ആചാരങ്ങളും വിവരിക്കുന്ന വിനയപിടകം എന്ന ഗ്രന്ഥത്തിന്റെ ശരിപകർപ്പ് തേടിയുള്ളതും ശ്യാകമുനി ജീവിച്ച പുണ്യഭൂമി സന്ദർശിക്കാനുമാണ് ഇന്ത്യയിലെത്തിയത്.ചന്ദ്രഗുപ്തൻ രണ്ടാമന്റെ കാലത്താണ് ഫാഹിയാൻ ഇന്ത്യയിലെത്തിയത്.
ഫാഹിയാൻ കണ്ടത്
ഇന്ത്യയിൽ അഹിംസ ജീവിതമായിരുന്നു.കശാപ്പുശാലകളോ മദ്യശാലകളോ ഉണ്ടായിരുന്നില്ല.പക്ഷേ ആയിത്തം രൂക്ഷമായിരുന്നു.അശോക ചക്രവർത്തി പണിതുയർത്തിയ സ്തൂപങ്ങളെയും അതുരാലയങ്ങളെയും ഫാഹിയാൻ വാഴ്ത്തിയിരുന്നു.അൽ ബിറൂനി
ഇന്ത്യൻ മണ്ണിൽ കാലുകുത്തിയ നാലാമത്തെ സഞ്ചാരിയാണ് അൽ ബിറൂനി.മധ്യേഷ്യയിലെ വീവ എന്ന പ്രദേശത്ത എഡി 973 ലാണ് ജനിച്ചത്.അബൂ റഹ്യാൻ മുഹമ്മദ് ബ്നു അഹമ്മദ് അൽ ബിറൂനി എന്നാണ് പൂർണ്ണമായ പേര്.ഗണിതം,ജ്യോതിശാസ്ത്രം എന്നിവയിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അൽ ബിറൂനി ഒരു സാഹിത്യക്കാരനുമ കൂടിയായിരുന്നു.സംസകൃത ഭാഷ സ്വയത്തമാക്കി.അറബിയിലേക്ക് വിവർത്തനം പല അറിവുകളും ക്രോഡീകരിച്ചു.ഗ്രീക്കുകാരെ പോലെ ഇന്ത്യക്കാരും ഇടത്തുനിന്ന് വലത്തേട്ടാണ് എഴുതുന്നത് എന്ന് അദ്ധേഹം മനസ്സിലാക്കി.അദ്ധേഹത്തിന്റെ കൃതിയായ താരിഖ് അൽ ഹിന്ദ് അക്കാലത്തെ ഇന്ത്യയെ അറിയാൻ നമ്മെ സഹായിക്കുന്ന ഗ്രന്ഥമാണ്.മാർക്കോ പോളാ
എഡി 1271 മുതൽ കാൽനൂറ്റാണ്ടുകാലം ഇന്ത്യയിൽ ജീവിച്ച വെനീഷ്യൻ സഞ്ചാരിയാണ് മാർക്കോപോളോ.ശ്രീലങ്കയിൽ നിന്ന് ദക്ഷിണേന്ത്യയിലെ ചോളമണ്ഡലം വഴിയാണ് മാർക്കോപോളാ ഇന്ത്യയിലെത്തിയത്.പോളോ കണ്ടത്
ഇന്ത്യയിൽ സതി സമ്പ്രദായമുണ്ടായിരുന്നു.കന്യാകുമാരിയെ കൊമരി എന്നും ഏഴിമലയെ എലി എന്നുമാണ് പരിചയപ്പെടുത്തുന്നത്.പോളോയുടെ ഹൃദയസ്പർശമായ യാത്രനുഭവത്തെ സഹയാത്രികനായ റെസ്റ്റി ഷെല്ലോയാണ്.മാഹ്വാൻ
15ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കേരളത്തിലെത്തിയ മുസ്ലിം സഞ്ചാരിയാണ് മാഹ്വാൻ.ചൈനീസ് ചക്രവർത്തി യങ്ലോയുടെ അനുയായിയായ ചെങ്ഹോവിന്റെ കീഴുദ്വോഗസ്ഥനാണ് മാഹ്വാൻ.ഹുയാൻ സാങ്
തീർത്ഥാടകരിലെ രാജകുമാരൻ എന്നാണ് ചൈനക്കാരനായ ഹുയാൻ സാങ് അറിയപ്പെടുന്നത്.എഡി 603 ൽ ചൈനയിലെ ഹേനൻ പ്രവിശ്യയിലെ വിൻലിയു എന്ന സ്ഥലത്താണ് ജനനം.എഡി 624 ൽ ചൈനയൽ നിന്ന് മധ്യേഷ്യയും കടന്ന് അദ്ധേഹം ഇന്ത്യയിലെത്തിയത്.ഉത്തരേന്ത്യയിൽ ഹർഷവർധൻ ഭരണം നടത്തിയ കാലത്തായിരുന്നു ഹുയാൻ സാങിന്റെ വരവ്.ഇദ്ധേഹം കോരളം സന്ദർശിക്കാതെ മടങ്ങുകയാണുണ്ടായത്.16 വർഷത്തോളം ഹുയാൻ സാങ് ഇന്ത്യയിൽ പര്യാടനം നടത്തി.ഹുയാൻ സാങ് കണ്ടത്
ജനങ്ങളുടെ മുഖ്യ തൊഴിൽ കൃഷിയായിരുന്നു.കൃഷിയുടെ ആറിലൊന്ന് ദർബാറിലേക്ക് കൊടുക്കണം.ഇന്ത്യക്കാര് പൊതുവേ സമാധാനപ്രിയരായിരുന്നു.ഇവിടെ കുറ്റം ചെയ്യുന്നവർക്കുള്ള ശിക്ഷ പല തരത്തിലായിരുന്നു.കുറ്റവാളിയെ ചാക്കിൽ കെട്ടി വെള്ളത്തിലെറിയും ചാക്ക് താഴ്ന്നാൽ കുറ്റക്കാരൻ അല്ലെങ്കിൽ നിരപരാധി ജല പരീക്ഷ.ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് അതിൽ കുറ്റവാളിയെ ഇരുത്തുകയോ തൊടാൻ പറയുകയോ ചെയ്യും പൊള്ളിയാൽ കുറ്റക്കാരൻ അല്ലെങ്കിൽ നിരപരാധി.തുലാസിന്റെ ഒരുപാത്രത്തിൽ കുറ്റവാളിയെയും മറ്റേതിൽ ഒരു വലിയ കല്ലും വെക്കും കുറ്റവാളി താഴ്ന്നാൽ കുറ്റക്കാരൻ അല്ലെങ്കിൽ നിരപരാധി പരീക്ഷ തുലാം പരീക്ഷ.
നിക്കോളാ കോണ്ടി
1419 ലാണ് കോണ്ടി യാത്രാരംഭിച്ചത്.ഇറ്റലിയിലാണ് ജനനം,ഗുജറാത്തിലായിരുന്നു അദ്ധേഹം ആദ്യമെത്തിയത.കൊല്ലം,കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളിലും ആദ്ധേഹം സന്ദർശിച്ചു.കൊച്ചി തുറമുഖത്തെ കുറിച്ചാദ്യമായി വിവരം നൽകിയതും കോണ്ടിയാണ്.വിജയനഗര സാമ്രാജ്യത്തെ കുറിച്ച് വിലപ്പട്ടെ വിവരങ്ങൾ നൽകിയത് ഇദ്ധേഹമാണ്.കോണ്ടി കണ്ട കേരളം
നാട്ടിൻപുറങ്ങൾ മാവുകളാലും പ്ലാവുകളാലും സമ്പന്നമായിരിക്കുന്നു.കുലകളായുള്ള മാങ്ങകളുടെ നിൽപ് ആനന്ദകരവും കൗതുകരവുമാണ്.പുളി,കയ്പ്പ്,മധുരം എന്നങ്ങനെ ത്രിഗണങ്ങൾ മാങ്ങ്ക്കുണ്ടായിരുന്നു.കൊല്ലം,കൊച്ചി,കോഴിക്കോട്,കൊടുങ്ങല്ലൂർ തുറമുഖ നഗരങ്ങൾ കോണ്ടിയുടെ ശ്രദ്ധയാകർഷിച്ചു.പ്രധാന തുറമുഖ നഗരമായി കൊല്ലത്തെയാണ് അദ്ധേഹം വിലയിരുത്തുന്നത്.അബുൽ ഫിദ
1293 നവംബറിൽ ഡമസ്കസിൽ ജനിച്ച അബുൽ ഫിദയുടെ പൂർണ്ണപേര് അബുൽ ഫിദ ഇസ്മാഇൗൽ ഇബ്നു അലിയാണ്.13,14 നൂറ്റാണ്ടിലെ കേരളത്തെകുറിച്ച വിവരം നൽകിയൊരാളായിരുന്നു അബുൽ ഫിദ.മനുഷ്യ കുലത്തിന്റെ ഉത്ഭവം മുതൽ 1379 വരെയുള്ള ചരിത്രം പറയുന്ന മുഖതസർ താരിഖ് അൽ ബഷർ അദ്ധേഹത്തിന്റെ പ്രധാന ഗ്രന്ഥമാണ്.
സുലൈമാൻ
രവി വർമ്മയുടെ കാലത്ത് എഡി 851 കേരളത്തിലെത്തിയ വിദേശ സഞ്ചാരിയാണ് സുലൈമാൻ.ഒമ്പതാം നൂറ്റാണ്ടിലെ കേരളത്തെ കുറിച്ച് വിവരം നൽകിയ സഞ്ചാരിയാണ് സുലൈമാൻ.കലിംഗ രാജാവടക്കമുള്ള രാജാക്കൻമാരുടെ ഉദാരമലസ്കതയെ വാഴ്ത്തുന്നു. ഹുസ്നി മുബാറക്ക് കൂമണ്ണ
2 Comments
super
ReplyDeletegreat effort
thanks
ReplyDelete