ഇന്ത്യയിലെ ഗുഹകൾ
ലോകത്ത് ഗുഹകളില്ലാത്ത രാജ്യം ഇല്ല എന്ന് തന്നെ പറയാം .ഭാരതത്തിലും ധാരാളം ഗുഹകളുണ്ട്.ഭാരതത്തിലെ ഗുഹകളിൽ ചിലതിനെ കുറിച്ച് കേട്ടോളൂ....
എല്ലോറ
|
എല്ലോറ
|
മഹാരാഷ്ട്രയിലെ ഒൗറംഗബാദ് ജില്ലയിലെ പ്രധാനപ്പെട്ടെ ഒരു ഗുഹയാണ് എല്ലോറ.ഇവിടെയുള്ള നൂറോളം ഗുഹകളിൽ 34 എണ്ണമാണ് പ്രധാനപ്പട്ടെവ. അഗ്നി പർവ്വത സ്ഫോടനത്തിൽ ഒലിച്ചിറങ്ങിയ ലാവയിൽ നിന്നാണ് ഇൗ ഗുഹകൾ ഉണ്ടായതെന്ന് കരുതപ്പെടുന്നു.അഞ്ചാം നൂറ്റാണ്ട് മുതൽ പത്താം നൂറ്റാണ്ടുവരെ ജീവിച്ചിരിച്ചിരുന്ന രാഷ്ട്രകൂടെ വംശത്തിന്റെ ഭരണകാലമായിരിക്കും ഇൗ ഗുഹകളുടെ സുവർണകാലമെന്ന് വിശ്വസിക്കപ്പെടുന്നു.
അജന്തയിലെ ഗുഹകൾ
|
അജന്തയിലെ ഗുഹകൾ
|
1983 ൽ ലോകപൈതൃകപ്പട്ടികയിൽ സ്ഥാനം നേടിയതിന് ശേഷമാണ് മഹാര്ഷട്രയിലെ ഒൗറംഗബാദ് ജില്ല യിലെ ലോനപ്പൂരിലുളളഅജന്ത ഗുഹകൾ ഇന്ത്യയിൽ തന്നെ പ്രസിദ്ധി നേടിയത്.ബ്രട്ടീഷ് സൈനികനായ ജോൺ സ്മിത്തും സംഘവും 1819ൽ ഒരു കടുവയെ പിന്തുടർന്നെത്തിയത് പുരാതനമായ ഇൗ ഗുഹകൾക്കൾക്കടുത്തായിരുന്നു. ഇവിടത്തെ കൊത്തുപണികളധികവും ബുദ്ധന്റെ ജീവിതത്തിലെയും ജാതകകഥകളിലെയയും സന്ദർഭങ്ങളാണ് വരച്ചുക്കാട്ടുന്നത്.പഘോര നദി ആരംഭിക്കുന്നടിത്താണ് അജന്തയിലെ മുപ്പതോളം ഗുഹകൾ സ്ഥിതി ചെയ്യുന്നത്.
എലിഫൻറാ
1987ൽ ലോകപൈതൃകപ്പട്ടികയിൽ ഇടം പിടിച്ച എല്ഫൻറാ മുംബൈക്കടുത്ത മലകളിലാണ് സ്ഥിതി ചെയ്യുന്നത്.ഖരാപുരി എന്നാണ് ഇവയുടെ പഴയ പേര്.ഗുഹകൾക്ക് മുമ്പിൽ സ്ഥാപിച്ച ആനയുടെ കൂറ്റൻ ശിൽപം കണ്ടിണ്ടാണത്രെ ഖരാപുരി ഗുഹകൾക്ക് പോർച്ചിഗീസുകാർ എലിഫൻറാ എന്നു പേരിട്ടത്.
പണ്ടാവ്ലനി ഗുഹകൾ
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ത്രിരാഷ്മി കുന്നിൻ മുകളിലാണ് പണ്ടാവ്ലനി ഗുഹകളുള്ളത്. ബി.സി ഒന്നാം നൂറ്റാണ്ട് മുതൽ എ.ഡി രണ്ടാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ നിർമിച്ചതാണ് പണ്ടാവ്ലനി ഗുഹകൾ.ഇൗ ഗുഹകൾക്ക് ആയിരം വർഷത്തോളം പഴക്കമുണ്ട്.ഇരുപത്തിനാലോളം മഠങ്ങൾ,മൂന്ന പ്രധാന പ്രാർഥന ഹാളുകൾ പ്രഭാഷണ സദസ്സുകൾ എന്നിവ ഇതിൽ നിർമിച്ചിട്ടുണ്ട്.പല ശിൽപങ്ങൾ കൊണ്ടും ഇൗ ഗുഹയുടെ ഭംഗിക്കൂട്ടുന്നു.
ബോറ ഗുഹകൾ
ആന്ധ്രപ്രദേശിലെ വിശാഖ പട്ടണത്തിൽ നിന്ന് 95 കിലോ മീറ്റർ അകലെയാണ് ബോറ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ആപ്രദേശത്തിലൂടെ ഒഴുകുന്ന ഗോസതാനി നദിയാണ് ബോറ ഗുഹകളുണ്ടാകാൻ കാരണമായത്.ഇൗ നദി ചുണ്ണാമ്പു പാറക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. നിരവധി വർഷങ്ങൾ കൊണ്ട് ചുണ്ണാമ്പു പാറ ജലത്തിലലിഞ്ഞ് ഗുഹകളായി രൂപാന്തരപ്പെടുകയായിരുന്നുവെന്ന് ചരിത്രം.
കാനേരി ഗുഹ
മുംബൈയിലെ കൊങ്കൺ തീരം വഴി വന്നെത്തുന്ന ബുദ്ധമത വിശ്വാസികളുടെ പ്രധാന താവളമായിരുന്നു മുംബൈയിലെ ബോറിലാവിൽ സ്ഥിതി ചെയ്യുന്ന കാനേരി ഗുഹ.ഗുഹയുടെ വലിയ അറയിൽ കൂറ്റൻ ബുദ്ധസ്തൂ പമുണ്ട് .
ഖാന്തഗിരി ഗുഹകൾ
ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ നിന്ന് 6 കിലോ മീറ്റർ സ്ഥിതി ചെയ്യുന്ന ജൈനമതകേന്ദ്രമാണ് ഉദയഗിരിഖാന്തഗിരി ഗുഹകൾ. ഇവിടെ ഏകദേശം പതിനഞ്ചോളം ഗുഹകളുണ്ട്.
മണ്ഡപേശ്വർ ഗുഹകൾ
ബുദ്ധപേർഷ്യൻ കലാകാരൻമാരുടെ കരവിരുതനാൽ പ്രസിദ്ധമായ ഗുഹയാണ് മുംബൈയുടെ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന മണ്ഡപേശ്വർ ഗുഹകൾ.എ.ഡി 750850 കാലഘട്ടത്തിലാണത്രേ ഇൗ ഗുഹകൾ കണ്ടത്തിയത്."ഹാൾ ഒാഫ് പെയിന്റിങ്സ്" എന്ന പേരിലും ഇൗ ഗുഹകൾ അറിയപ്പെടുന്നുണ്ട്.
9 Comments
Wow.. Really Amazing. Great Effort 👍😍👍
ReplyDeleteThanks
ReplyDeleteGood job...keep it up
ReplyDeleteThanks
Delete👍👍👍👍👍👍👍
ReplyDeletethanks
DeleteCongrats Husni Mubarak Koomanna
Deletecongrats husni
ReplyDeletegood very well
ReplyDelete