പേമാരി 

വരണ്ട ഭൂമിതൻ വരകീറിൽതെളിനീരിറക്കാൻ പെയ്തിറങ്ങി.
മണ്ണിന്റെ മാറിൽ തല ഉയർത്താൻ
വെമ്പിയ വിത്തിന് വേരിറക്കാൻ സാന്ത്വനമേകി
തൻ ജല കണങ്ങൾ.
മുമ്പേ വന്നൊരു മാരിയും പിമ്പായി വന്നൊരു
ചുഴലിയും കടലും കുടിലും
ഒന്നിച്ചിളക്കി പോയ്മറഞ്ഞു.
നീരൊഴുക്കിന്റെ നീരാളി പിടുത്തം
നിരാലംബരെ കണ്ണുനീരണിയിച്ചു.
മാരി വർഷമഹോത്സവത്തിന് കൊഴുപ്പുകൂട്ടാൻ
കാറും കാറ്റും ഇടിയും ഇയ്യാമ്പാറ്റയുംഇമ്പമേകി
എങ്കിലും ഇരുമുഖനായ മാരിയെ
ഞാനറിഞ്ഞില്ല
മാരിപ്പെയ്ത്തിന്റെ വേഗത
കണ്ണീർ പെയ്തിന്ന് ആക്കം കൂട്ടി.  
സൽമാൻ പടിക്കൽ