മരണപര്യന്തം-പുസ്തക റിവ്യൂ
ഹുസ്നി മുബാറക്ക് കൂമണ്ണ
മരണപര്യന്തത്തിന്റെ ശേഷം മനോരമ സീനിയർ സബ് എഡിറ്റർ(മലപ്പുറം എഡിഷൻ) ശംസുദ്ദീൻ മുബാറക്ക് ഹുദവി Shamsudheen Mubarak എഴുതിയ ദാഇശ് വായിച്ചു.ദാഇശ് ഇറങ്ങിയ സമയത്ത് തന്നെ വാങ്ങാനഗ്രഹമുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാൽ വാങ്ങാനായിരുന്നില്ല..ഇൗ അടുത്ത് മൻഹജ് വിദ്യാര്ത്ഥി സംഘടന മിസ്ബാഹ് സംഘടിപ്പിച്ച ബുക്ക്ഫെയറിൽ ബുക്ക് ലഭ്യമായതോടെയാണ് വായിച്ചുതുടങ്ങിയത്.
കേരളത്തിൽ നിന്ന് ദാഇശിലേക്ക് ചേരാൻ പോയ റഫീഖിലൂടെയും അഷ്ക്കറിലൂടെയുമാണ് നോവൽ സഞ്ചരിക്കുന്നത്.ആദ്യം ദമ്മാജിലേക്കും ശേഷം ഇറാഖ് അവിടെ നിന്ന് സിറിയയിലേക്കും പോവുന്ന നോവൽ ദാഇശിന്റെ മനുഷ്യത്വ രഹിത ചെയ്തികളെ ബുക്കിൽ വ്യക്തമായി തന്നെ വിവരിക്കുന്നുണ്ട്.
ബാല്യകാലത്തെ കളിപ്പാട്ടങ്ങൾക്ക് പകരം യുദ്ധശേഷിപ്പുകളായ കേടായ വെടിക്കോപ്പുകളും തകർന്ന യുദ്ധസാമഗ്രികളും കളിക്കോപ്പുകളായി ഉപയോഗിക്കുന്ന യുദ്ധമെന്തിനാണെന്നറിയാത്ത കുഞ്ഞുങ്ങളുടെ ജീവിതം ഒപ്പിയെടുക്കുന്നുണ്ട് നോവലിൽ.
ദാഇശിന്റെ ക്രൂരമുഖവും ചരിത്രശേഷിപ്പുകളോടുള്ള ദാഇശിന്റെ ഭയവും കാരണം ചരിത്രസ്മാരകങ്ങളെ തകർത്തെറിയുന്ന,നിരപരാധികളായ ആളുകൾ കൊല്ലപ്പെടുന്ന ഭീകരകാഴ്ചകൽ നിത്യവും കാണുന്ന ഇസാലാമിക പൈതൃകങ്ങളുറങ്ങുന്ന നാടുകളിലൂടെയാണ് ഇൗ നോവലിന്റെ യാത്ര...നമ്മൾ നിർബന്ധമായും വായിക്കേണ്ട നോവലാണ് ശംസുദ്ദീൻ മുബാറക്കിന്റെ ദാഇശ്..
ദാഇശിൽ നിന്ന്:
എന്നിട്ട് ഇപ്പോൾ എന്ത് തോന്നുന്നു..?
ജീവിക്കാൻ തോന്നുന്നു ഒരു ജീവിതമല്ല,പല ജീവിതങ്ങൾ.....
1 Comments
super
ReplyDelete